Monday, 7 July 2014

നാടിനിണങ്ങും വീട്



വര്‍ഷങ്ങളായി ദുബായില്‍ ബിസിനസ് ചെയ്തു വരു ന്ന സുരേഷ് കെ.വി. താന്‍ നാട്ടില്‍ പണിയുവാന്‍ പോകുന്ന വീടിന് വേണ്ടത് നാടിന്റെ തനിമ നിലനിര്‍ത്തിക്കൊണ്ടുള്ള ഒരു ഡിസൈന്‍ ആകണം എന്ന് തീരുമാനിച്ചിരുന്നു. ഗ്രാമീണ അന്തരീക്ഷം നിലനില്‍ക്കുന്ന പ്രദേശമായതുകൊണ്ട് ആ പ്രദേശത്തിനു യോജിച്ച വീട് കേരളീയ വാസ്തുശൈലിയിലുള്ളതാവും. അതിനാല്‍ പരമ്പരാഗത കേരളീയശൈലിയില്‍ ആധുനിക മാതൃകകള്‍ ഏകോപിപ്പിച്ചു കൊണ്ടാണ് തൃശൂര്‍ ജില്ലയിലെ തൃപ്രയാറിലുള്ള എ.എം.എസി. ആര്‍ക്കിടെക്ചറല്‍ ആന്റ് ഇന്റീരിയര്‍ കണ്‍സെപ്റ്റിലെ ചീഫ് ആര്‍ക്കിടെക്റ്റ് ദമ്പതിയായ അനൂപ് ചന്ദ്രന്‍- മനീഷ അനൂപ് എന്നിവര്‍ സുരേഷിന്റെ വീട് രൂപകല്‍പ്പന ചെയ്തത്. ഹൈറ്റും നല്ല വെന്റിലേഷനും നല്‍കിയാണ് സജ്ജീകരിച്ചിട്ടുള്ളത്. പത്തുവര്‍ഷ ത്തെ ദുബായ് ജീവിതം കൊണ്ട് സുരേഷിന് ദുബായിയിലെ പതിവ് രീതികളോട് അതായത് എക്സ്റ്റീരിയറിലെ ആഡംബരങ്ങളേക്കാള്‍ അധി കം അകത്തളത്തിലെ സജ്ജീകരണങ്ങളോടായിരുന്നു കൂടുതല്‍ താ ല്പര്യം.
ഓരോ പ്രോജക്റ്റും, പുതുമയും വ്യത്യസ്തതയുമുള്ളതാകണമെന്ന് അനൂപ്  ചന്ദ്രന് നിര്‍ബന്ധമുണ്ട്. ''ഓരോ ദിവസവും പുത്തന്‍ രീതികളും പുതിയ ഡിസൈനുകളും പരീക്ഷിക്കപ്പെടുന്ന ഇന്നത്തെ കാലഘട്ടത്തില്‍ കാലത്തിനനുയോജ്യമായ ഡിസൈന്‍ രീതികള്‍ അവലംബിക്കുമ്പോഴാണ് ഓരോ പ്രോജക്റ്റിലും വിജയം കണ്ടെത്താനാവുക. ഇന്നു കാണുന്ന ഡിസൈനുകളല്ല നാളെ കാണുന്നത്. അതുകൊണ്ട് വളരെ ഫ്‌ളെക്‌സിബിള്‍ ആയ ഡിസൈന്‍ നയമാണ് ആര്‍ക്കിടെക്ചറില്‍ പരീക്ഷിക്കപ്പെടേണ്ടത്.'' ഇതാണ് ആര്‍ക്കി ടെക്റ്റ് അനൂപ് ചന്ദ്രന്റെ നിലപാട്.

No comments:

Post a Comment